സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഓപ്പൺബുക്ക് പരീക്ഷയിലേക്കു മാറുന്നു

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഓപ്പൺബുക്ക് (പുസ്തകം തുറന്ന് വെച്ചെഴുതുന്ന രീതി) പരീക്ഷയിലേക്കു മാറുന്നു. നവംബർ മാസത്തിൽ നടക്കുന്ന ആദ്യ സെമസ്റ്റർ പരീക്ഷയിലാണ് ഇത് ആദ്യമായി നടപ്പാക്കുക. ഇത്തവണ പരീക്ഷാപരിഷ്‌കാരത്തിന്റെ ഭാഗമായി ഓൺസ്‌ക്രീൻ പുനർമൂല്യനിർണയവുമുണ്ടാവുക. പരീക്ഷയ്ക്കിടെ റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പരീക്ഷാരീതിയാണിത്. പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതേണ്ടിവരുന്ന രീതിയിലായിരിക്കും ചോദ്യങ്ങൾ വരിക. പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായം ഇതോടെ മാറും.

പ്രവേശനം മുതൽ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സവിശേഷ തിരിച്ചറിയിൽ രേഖ ഉൾപ്പെടെ മഭ്യമാക്കി സർവകലാശാലകളെ കെ റീപ്പ് സോഫ്റ്റ് വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ റീപ്പിന് ഇനിയും ഒരു വർഷ വേണ്ടിവരുമെന്നതിനാൽ അതുവരെ സർവകലാശാലകളിൽ ഡിജിറ്റൽ ഫയൽ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകൾക്ക് പ്രോട്ടോക്കോൾ തയ്യാറാക്കി നൽകാനാണ് നിർദേശം.

ഒരു സെമസ്റ്റർ കാലയളവിൽ വിദ്യാർത്ഥിയുടെ ധാരണ, ഓർമ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്ടിപരത തുടങ്ങിയ അഞ്ച് ഘടകങ്ങൾ വിലയിരുത്തുന്നതാണ് ഈ രീതി. ഒന്നാം സെമസ്റ്ററിൽ ഇത് പരിചയപ്പെടുത്തിയ ശേഷം രണ്ടാം സെമസ്റ്റർ മുതൽ ഓപ്പൺ ബുക്ക് നടപ്പാക്കാനാണ് തീരുമാനം.

 

Leave a Reply

Your email address will not be published.

Previous Story

2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം

Next Story

ഭൂമി തരംമാറ്റല്‍ രണ്ടാംഘട്ട അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

Latest from Main News

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍