ശ്രുതിയ്‌ക്ക് ഉടൻ വീടൊരുങ്ങും; ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂര്‍

ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്‌ടപ്പെട്ട ശ്രുതിക്ക് ഉടനെ വീടൊരുങ്ങും. വ്യവസായി ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്.

ഉരുള്‍പൊട്ടൽ ദുരന്തം ശ്രുതിയെ തനിച്ചാക്കിയപ്പോള്‍ കൈതാങ്ങായിരുന്ന പ്രതിശ്രുത വരന്‍ ജെൻസണും അടുത്തിടെ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ശ്രുതിയുടെ കാലിനും ഗുരുതര പരിക്കേറ്റിരുന്നു. മാത്രമല്ല ബന്ധുക്കളായ മറ്റ് 9 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിലെത്തി സന്ദർശിച്ചത്. ജെൻസണിൻ്റെ പിതാവിനെയും ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നു. ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വച്ച് നൽകുമെന്നും ശ്രുതിക്ക് വാക്ക് നൽകിയാണ് ബോബി ചെമ്മണ്ണൂര്‍ ആശുപത്രി വിട്ടത്. തുടർന്ന് രണ്ട് ദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.

ഇവിടെ വച്ചാണ് കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ്, ആർജെഡി നേതാവ് പികെ അനിൽകുമാർ, മുസ്‌ലിം ലീഗ് ജില്ല നേതാവ് റസാഖ് കൽപ്പറ്റ, ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ, സിപിഐ നേതാവ് യൂസുഫ്, നാസർ കുരുണിയൻ തുടങ്ങിയവർ ചേർന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്.

ജെൻസണിൻ്റെ അമ്മ മേരിയും ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു. 10 ലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലെന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും തൃശൂരിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ബോച്ചെയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിൻ്റെ സ്ഥിരം ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വ. സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജവാൻ കാർഷിക ഗ്രൂപ്പ് നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു

Next Story

നൈനാംവളപ്പിന്‍റെ പ്രൗഢി നഷ്‌ടപ്പെടാതിരിക്കാൻ മുസ്‌ലിം സ്ത്രീകൾ രംഗത്തിറങ്ങി

Latest from Main News

തോരായില്‍കടവ് പാലം ബിം തകർന്ന സംഭവം അന്വേഷണം നടത്തും മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊയിലാണ്ടി :തോരായില്‍ കടവ് പാലം നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്നത് പരിശോധിക്കുവാന്‍ കെ ആര്‍ എഫ് ബി – പി എം യു

ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം 31 ന് മുഖ്യമന്ത്രി നിർവഹിക്കും

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.കാസർകോട്,

രാമായണ പ്രശ്നോത്തരി ഭാഗം – 29

പക്ഷിമൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് രാമായണത്തിൽ പ്രതിപാദിക്കുന്നത് മൂങ്ങകളെ സൃഷ്ടിച്ചത് ? ക്രൗഞ്ചി   കോഴികളുടെ സൃഷ്ടാവ് ? ഭാസി   കഴുകനെയും പരുന്തിനെയും

തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം