പിഷാരികാവ് ക്ഷേത്രത്തിന് എസ്. ബി. ഐ കൊയിലാണ്ടി മെയിൻ ബ്രാഞ്ച് ഗോൾഡ് പ്യൂരിറ്റി അനലൈസർ സമർപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ RBO-2 കോഴിക്കോടിന്റ റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ കണക്ടിന്റെ ഭാഗമായി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന് എസ് ബി ഐ കൊയിലാണ്ടി മെയിൻ ബ്രാഞ്ച് ഗോൾഡ് പ്യൂരിറ്റി അനലൈസർ സമർപ്പിച്ചു. 2024 സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ ദേവസ്വം ഹാളിൽ നടന്ന ചടങ്ങ് എസ്.ബി.ഐ റീജിയണൽ മാനേജർ രഞ്ചേഷ് എൻ ഉദ്ഘാടനം ചെയ്തു. ഗോൾഡ് പ്യൂരിറ്റി അനലൈസർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.കെ പ്രമോദ് കുമാർ ഏറ്റുവാങ്ങി.

ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ എസ്.ബി.ഐയുടെ ക്യു.ആർ കോഡ് സ്റ്റാന്റിന്റെ ഉദ്ഘാടനവും ക്ഷേത്രമുറ്റത്ത് നടന്നു. ഡിജിറ്റൽ ട്രാൻസേക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് രഞ്ജേഷ് ചൂണ്ടിക്കാട്ടി. ഇളയിടത്ത് വേണുഗോപാൽ (ചെയർമാൻ) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീ ഷിനോദ് കുമാർ പി, വി.പി ഭാസ്കരൻ, ബാലകൃഷ്ണൻ, അപ്പുക്കുട്ടി നായർ, കിഴയിൻ ബാലൻ നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. എസ്.ബി.ഐ കൊയിലാണ്ടി മെയിൻ ബ്രാഞ്ച് ചീഫ് മാനേജർ അവിനാഷ് എം നന്ദിയും പറഞ്ഞു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി 51 ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ക്യു.ആർ സ്റ്റാന്റുകൾ അതേ ദിവസം സമർപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

ഫെയ്സ് കോടിക്കൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെൻ്റർ ഉദ്ഘാടനവും വാർഷികവും 26 മുതൽ 29 വരെ

Next Story

മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ  മദ്യനിരോധന മഹിളാവേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.