പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

/

ഉള്ളിയേരി : പാലോറ സ്കൂളിൽ പ്ലസ്സ് വണ്ണിന് പഠിക്കുന്ന മുഹമ്മദ്‌ സിനാൻ എന്ന വിദ്യാർത്ഥിയെ  മുപ്പത്തോളം വരുന്ന പ്ലസ്സ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്ലസ്സ് വൺ വിദ്യാർത്ഥികൾ ക്ലാസ്സിന്റെ പേരിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങാൻ പാടില്ല എന്നും പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമേ തുടങ്ങാൻ അവകാശമുള്ളു എന്ന് പറഞ്ഞായിരുന്നു ആക്രമണം. സിനാൻ അടങ്ങുന്ന പ്ലസ്സ് വൺ ക്ലാസ്സിലെ കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ ഓണപ്പൂക്കളത്തിന്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ സിനാനും കൂടെ ഉള്ള ഒരാൾക്കും മാത്രമാണ് ആക്രമണം ഏറ്റത്. മറ്റുള്ളവരെയും ആക്രമിക്കും എന്ന് ഭീഷണി പെടുത്തുകയും ചെയ്തു. അക്രമണത്തിന് ശേഷം വീട്ടിൽ എത്തിയ സിനാൻ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികത്സ തേടി.

Leave a Reply

Your email address will not be published.