വിമാനക്കൊള്ളക്ക് പരിഹാരം കാണും വരെ പോരാടും ; ഷാഫി പറമ്പിൽ

വർഷങ്ങളായി പ്രവാസി സമൂഹം നേരിടുന്ന വിമാന കൊള്ളയ്ക്ക് ശാശ്വതമായ പരിഹാരം കാണുന്നത് വരെ ഒരു എംപി എന്ന നിലയിൽ മുഖ്യ പരിഗണന നൽകുമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി സം ഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിൽ എത്തിയ ശേഷം ആദ്യ അവസരത്തിൽ തന്നെ പ്രവാസികൾ അനുഭവിക്കുന്ന വിമാന നിരക്ക് വർദ്ധനവിനെതിരെ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ച പാർലമെ ൻറേറിയനായിരുന്നു ഷാഫി . ഫലം കാണുന്നത് വരെ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചു കൊ ണ്ടേയിരിക്കുമെന്ന് ഷാഫി പറമ്പിൽ ഉറപ്പ് നൽകി. ഒരു വിഷയം ഉന്നയിച്ച ഉടനെ അതിന്റെ ഫലം ലഭിക്കുമെന്ന മിഥ്യാ ധാരണയൊന്നും നമുക്കില്ല. എനിക്ക് മുൻപും പലരും ഉന്നയിച്ച വിഷയമാണിതെന്നും നമുക്ക് നന്നായറിയാം. എന്നിരുന്നാലും ഈ വിഷയം അന്നത്തോടെ അവസാനിച്ചില്ല എന്നും ഫലം കാണുന്നത് വരെ ഇനിയുമിനിയും ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അബുദാബി കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം യു.എ.ഇ കെ എം സി സി വർക്കിങ് പ്രസിഡന്റ് യു അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, പി കെ ഫിറോസ്, അഡ്വ കെ.പ്രവീണ് കുമാർ, ഷുക്കൂർ അലി കല്ലുങ്കൽ, പി ബാവ ഹാജി, പി .എം അൻസാർ, യൂസഫ് മാട്ടൂൽ എന്നിവർ സംസാരിച്ചു.

ഷറഫുദ്ദീൻ മംഗളാട്, ഇബ്രാഹിം ബഷീർ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷറഫ് സിപി, റസാക്ക് അബ്ദുല്ല കേളോത്ത്, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, മഹബൂബ്, ഫാഹിം, ഷമിക് എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് നജാത്ത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി അരങ്ങാടത്ത് ഫർഹത്തിൽ വി കെ ഇമ്പിച്ചി മമ്മു ഹാജി അന്തരിച്ചു

Next Story

മേപ്പയൂർ ഹൈസ്കൂളിൽ ഒരു വട്ടം കൂടി

Latest from Local News

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 13-08-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1.മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ 2.സർജറിവിഭാഗം ഡോ. രാജൻകുമാർ 3 കാർഡിയോളജിവിഭാഗം