ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് കൃഷ്ണൻ മേറങ്കോട്ട് അധ്യക്ഷനായിരുന്നു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസർ ശ്രീമതി മുഫീധ, 5ആം വാർഡ് മെമ്പർ ജ്യോതി നളിനം, 6ആം വാർഡ് മെമ്പർ ബിന്ദു മുതിരക്കണ്ടത്തിൽ,2ആം വാർഡ് മെമ്പർ സുധ, 12ആം വാർഡ് മെമ്പർ തസ്‌ലീന നാസർ, 15ആം വാർഡ് മെമ്പർ റാഫിയ,തൊഴിലുറപ്പ് പദ്ധതി ഓവർസിയർമാരായ അരുൺ,സംവൃത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

തൊഴിലുറപ്പിലെ മിനി എരിയാരി മീത്തൽ പഴയ കാലത്തെ ഓർമ്മകൾ അടങ്ങിയ ഒരു നാടൻ പാട്ട് അവതരിപ്പിച്ചു. ഈ പ്രദേശത്തെ മികച്ച കർഷകനായ ബാലകൃഷ്ണൻ ഏരിയാരി മീത്തൽ കൃഷിക്ക്‌ മേൽനോട്ടം വഹിച്ചു. ക്ഷേത്രത്തിലെ കൃഷിപണികൾ വളരെ ഭംഗിയായി ചെയ്യിക്കുന്ന ഭാസ്കരൻ തെക്കും പുളിഞ്ഞോളിയെ യോഗത്തിൽ വെച്ച്ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ ആദരിച്ചു. നാടിന്റെ ഉത്സവമായി മാറിയ ചടങ്ങിൽക്ഷേത്രത്തിലെ ഊരാളൻമാർ,ക്ഷേത്രഭരണ സമിതി അംഗങ്ങൾ,മാതൃ സമിതി അംഗങ്ങൾ,എളാട്ടേരി എൽ. പി. സ്കൂളിലെ കുട്ടികൾ, നാനാ തുറകളിൽ പെട്ട ജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട റെസിഡൻസ് അസ്സോസിയേഷൻ രൂപവത്കരിച്ചു

Next Story

വെറ്റിലപ്പാറയിലെ എൻ എച്ച് 66ന്റെ നിർമാണം; പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Latest from Local News

വയോജനങ്ങളുടെ അനുഭവജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണം: വയോജന കമീഷന്‍

വയോജനങ്ങളുടെ അനുഭവജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് വയോജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സോമപ്രസാദ്. സംസ്ഥാന വയോജന കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുള നവീകരണ പ്രവർത്തി പുനരാരംഭിച്ചു

പുരാതനമായ മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുളം നവീകരണം പുനരാരംഭിച്ചു. കാലപ്പഴക്കം മൂലം കുളം നാശത്തിന്റെ വക്കിലായിരുന്നു. 48 സെന്റ് സ്ഥലത്ത് സ്ഥിതി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്റ്

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ