ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു

നടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്. എസ്. സി) എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് ലഭിച്ച ഒരേ ഒരു ബാച്ച് ആയിരുന്നു 1987 ലെ പത്താം ക്ലാസ് പരീക്ഷ എഴുതിയവർ. അക്കാലത്ത് ശ്രീ വാസുദേവാശ്രമ മാനേജ്‌മെന്റ് ന്റെ കീഴിൽ 8 മുതൽ 10 വരെ പഠിച്ചവർ പഴയകാല ഓർമ്മകൾ അയവിറക്കി ഒന്നിച്ചു കണ്ടതിലുള്ള ആഹ്ലാദം പങ്കുവെക്കുകയും ഒത്തുചേരലിൽ എത്തിയ തങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിക്കുകയും ചെയ്തു.

ദാമോദരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, കവിത ബാലകൃഷ്ണൻ മാസ്റ്റർ, രാമദാസൻ മാസ്റ്റർ , പ്രേം രാജ് മാസ്റ്റർ, പി. ബാലകൃഷ്ണൻ മാസ്റ്റർ, തുളസി ടീച്ചർ, ഗൗരി ടീച്ചർ, ഭാനുമതി ടീച്ചർ,ഗീത ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.

കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് കിഷോർ കുമാർ സ്വാഗതവും ജയജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ഇത്തരം ഒരു ഒത്തുചേരലിന് വേണ്ടി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻസ് അനിൽകുമാർ, അരവിന്ദൻ. സി, രമ ആഴാവിൽ, ഷാജി സി.വി, സോന വി. ആർ, സുനന്ദ. പി. എം, സുരേഷ് കെ. പി, സുരേഷ് കുമാർ നമ്പ്രത്തുക്കുറ്റി എന്നിവർ നേതൃത്വം നൽകി. പഠനത്തിന് ശേഷമുള്ള കാലയളവിൽ മണ്മറഞ്ഞ ഗുരുക്കന്മാരേയും സഹപാഠികളെയും സംഗമത്തിൽ അനുസ്മരിച്ചു.

ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരൽ ആയതിനാൽ വിഭവ സമൃദമായ സദ്യയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഒരുവട്ടം കൂടി സ്കൂൾ തിരുമുറ്റത്ത് എത്തിയപൂർവ്വ വിദ്യാർത്ഥികൾ ആനന്ദത്തോടെ ഇപ്പോഴത്തെ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഏറെ സമയം ചെലവഴിച്ചു. ഓർമ്മക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ 1987 ബാച്ചിന്റെ കൈപ്പുസ്തകം ഈ വർഷാവസാനത്തോടെ ഇറക്കുന്നതിന് സംഗമത്തിൽ തീരുമാനമെടുത്തു.ആശ്രമ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും സ്റ്റാർ സിംഗർ ഫെയിമുമായ കുമാരി തേജലക്ഷ്മി യുടെ ഗാനങ്ങൾ പരിപാടിയ്ക്കു കൂടുതൽ മികവേകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർപരിചാരകർക്കുള്ള പരിശീലനം ആരംഭിച്ചു

Next Story

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആക്ഷൻ കമ്മിറ്റി മാർച്ച് ഇന്ന്

Latest from Local News

നടുവത്തൂർ അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണം സമാപിച്ചു

നടുവത്തൂർ :അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനമായി. സമാപന ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തെ അധികരിച്ച് സ്വപ്ന നന്ദകുമാർ

താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്

താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലാണ് സ്ഥിരീകരണം. നിപ സംശയത്തെതുടർന്ന് മെഡിക്കൽ

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00