കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. രാവിലെ ദില്ലിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്.  ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.

Leave a Reply

Your email address will not be published.