സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്

 

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെൻ്റ് ആക്ട് പ്രകാരം ഇത്തരം കിയോസ്കുകൾ സ്ഥാപിക്കണമെന്നുണ്ട്.  ഓരോ ചികിത്സയ്ക്കും എത്രയാണോ ചെലവ് വരുന്നത് എന്ന് ഈ കിയോസ്കുകളില്‍ പ്രദർശിപ്പിച്ചിരിക്കും. ഇതുവഴി ചികിത്സാ ചെലവ് താരതമ്യം ചെയ്യാനും സാധിക്കും. 

ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് ചികിത്സാ നിരക്കുകൾ അറിയാനുള്ള അവകാശമുണ്ട്. ഇതിന് ഹൈക്കോടതിയിൽ സ്റ്റേ അടക്കം വലിയ തടസ്സങ്ങളുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനും സർക്കാർ നിലപാട് അംഗീകരിച്ചതിന്റെ ഫലമാമായാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലത്ത് മകളെ ശല്യം ചെയ്ത 19 കാരനെ പിതാവ് കുത്തിക്കൊന്നു

Next Story

ജവഹര്‍ നവോദയ വിദ്യാലയങ്ങളിൽ 2025ലേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

Latest from Main News

വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് പാര്‍ക്ക് ഒരുങ്ങുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം. . പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടു

സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന്

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി. പിങ്ക് വിഭാഗത്തിൽ