കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. അപകട സമയത്ത് ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സ് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.