തിമിംഗലത്തിന്റെ രക്ഷകർക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആദരം

കോരപ്പുഴ അഴിമുഖത്തിന് സമീപം മൺതിട്ടയിൽ അകപ്പെട്ട അഞ്ചര മീറ്റർ നീളമുള്ള തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് രക്ഷപ്പെടുത്തിയ മൽസ്യ തൊഴിലാളികളെ ആദരിച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുൻപ് പഞ്ചായത്തിലെ കണ്ണൻ കടവ് അഴീക്കൽ തീര പ്രദേശത്താണ് രാവിലെ തിമിംഗലം പ്രദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽ പെട്ടത്. വേലിയേറ്റ സമയത്ത് കരയോട് ചേർന്ന മൺതിട്ടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ തിമിംഗലത്തെ സാഹസികമായി
കടലിലേക്ക് രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, വൈസ് പ്രസിഡന്റ് എം. ഷീല സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു വി. കെ. അബ്ദുൽ ഹാരിസ് അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, കെ പി ഉണ്ണിഗോപാലാണ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പരീക്കണ്ടി പറമ്പിൽ രാജീവൻ, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്‌ലാൽ, സുധീർ, രോഹിത്ത്, വിപിൻ, ഷിജു, അരുൺ, ലാലു, രജീഷ്, ഹരീഷ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published.

Previous Story

അഗ്നി രക്ഷാ സേനയും, സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

Next Story

കനിവ് സ്നേഹതീരത്തിലെ അന്തേവാസി മാധവിയമ്മ അന്തരിച്ചു

Latest from Local News

ഡിവൈഎസ്‌പി എൻ.ഹരിപ്രസാദിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് 30ന്

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്കും യുഡിഎഫ് പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിനു നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിൻ്റെ

കൃഷ്ണജിത്ത് സി വിനോദിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സിൽ ഒന്നാം റാങ്ക്

കൃഷ്ണജിത്ത് സി വിനോദിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സിൽ ഒന്നാം റാങ്ക്. (ഗവ: ആർട്ട്സ് ആൻ്റ് സയൻസ് കോളേജ്

യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോറോത്ത് റോഡ് തൈക്കണ്ടി വളപ്പിൽ മുഹമ്മദ് മുത്തലീബിനെയാണ്

എൽപിജി ഗ്യാസ് ലീക്കായത് പരിഭ്രാന്തി പടർത്തി; അപകടം ഒഴിവാക്കി ഫയർഫോഴ്‌സ്

ചേമഞ്ചേരി: ഇന്ന് രാവിലെ ഏഴ് മണിയോടെ ചേമഞ്ചേരി താഴത്തയിൽ അഖിലേഷ് എന്നയാളുടെ വീട്ടിലെ എഎൽപിജി ഗ്യാസ് ലീക്കായത്, വിവരം ലഭിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ

മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്നു – യാത്രാ ദുഷ്കരം

മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്ന് യാത്രാ ദുഷ്കരമായി.മേപ്പയ്യൂർ മുതൽ ചെറുവണ്ണൂർ വരെയുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായതിനാൽ ഇരു ചക്രവാഹന യാത്ര