അഗ്നി രക്ഷാ സേനയും, സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: ഒക്ടോബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ബാഗമായി അഗ്നി രക്ഷാ സേനയും, സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കൊപ്പം റെയില്‍വേ ജീവനക്കാരും പങ്കെടുത്തു.

സീനിയര്‍ സൂപ്രണ്ട് എം.രവീന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ്,ബിജുലാല്‍,റൂബിന്‍,ആകാശ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ദിവസങ്ങളിലും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും,എന്‍.എസ്.എസ് വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. പാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാടുകള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്. മാത്രവുമല്ല മദ്യം,മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെയും വില്‍പ്പനക്കാരുടെയും കേന്ദ്രം കൂടിയാവുകയാണ് ഇത്തരം പൊന്തക്കാടുകള്‍.

Leave a Reply

Your email address will not be published.

Previous Story

ബസ്സിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണവും, രേഖകളും തിരിച്ചുനൽകിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി .ഐ.ടി.യു.ആദരിച്ചു

Next Story

തിമിംഗലത്തിന്റെ രക്ഷകർക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആദരം

Latest from Local News

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00

ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ സി ആർ