മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകൾ സ്മാർട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം റവന്യു മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

/

മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകൾ സ്മാർട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം റവന്യു മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അന്യാധീനപ്പെട്ട 2274 ഏക്കർ സർക്കാർ ഭൂമി താലൂക്ക് ലാന്റ് ബോർഡുകൾ മുഖേന കഴിഞ്ഞ ഒൻപത് മാസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചതായി റവന്യു മന്ത്രി കെ രാജൻ. ഈ മിച്ചഭൂമി അർഹർക്ക് വിതരണം ചെയ്യാനുള്ള വലിയ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 26 വില്ലേജുകളെ സ്മാർട്ട് ആക്കി മാറ്റുന്നതിന്റെ ശിലാസ്ഥാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലയിലെ മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകളും ഇതിൽ ഉൾപ്പെടുന്നു.

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. സമ്പൂർണ ഡിജിറ്റൽ രേഖകൾ ഉള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് തീരുമാനം. 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് കൂടി മൊബൈൽ ആപ്പ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ  മൂടാടിയിലെ പരിപാടിയിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നൽകിയ 8.75 സെൻ്റ് സ്ഥലത്താണ് മൂടാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമുയരുക. 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശിവാനന്ദൻ എം പി, ദുൽഖിഫർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ജീവാനന്ദൻ, ചൈത്ര വിജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ എന്നിവർ പങ്കെടുത്തു.

മേപ്പയ്യൂരിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ പി ശോഭ അധ്യക്ഷയായി. ബ്ലോക്ക്‌ അംഗം കെ കെ നിഷിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) സി സുബൈർ, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ വി ബിന്ദു എന്നിവർ സംബന്ധിച്ചു.

നെല്ലിപൊയിലിൽ വിജയ വായനശാലയിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം റോയ് കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, താമരശ്ശേരി തഹസിൽദാർ കെ ബാലരാജൻ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. പി.സി ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു

Next Story

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Latest from Local News

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00

ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

തോരയിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്നു വീഴാൻ കാരണം സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്നു ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ്‌ സി ആർ