ഫർണ്ണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

ഫർണ്ണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്.എം.എസ് നിങ്ങൾക്കും വന്നേക്കാം. കമ്പനിയുടെ പേരിൽ വരുന്ന എസ്.എം.എസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു.
2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക. അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകണമെന്ന് കേരള പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തങ്കമല കരിങ്കൽ ക്വാറിയിലെ ദുരിതങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Next Story

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറുമുതൽ

Latest from Main News

അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസ്

കാസര്‍ഗോഡ് കുണ്ടംകുഴിയില്‍ അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടത്തിന് പരുക്കേറ്റ സംഭവത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനായ എം അശോകനെതിരെയാണ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്

ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ

അമീബിക് മസ്തിഷ്‌ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സേലം രക്തസാക്ഷികളുടെ സ്മരണ നിലനിർത്താൻ കോയമ്പത്തൂരിൽ സ്മാരകം പണിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി