തങ്കമല കരിങ്കൽ ക്വാറിയിലെ ദുരിതങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ


ദേശീയ പാതാ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിക്കുന്നതായി പറയുന്ന തങ്കമല കരിങ്കൽ ക്വാറി കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറി നാട്ടുകാർക്ക് ദുരിതങ്ങളും വിട്ടുമാറാത്ത രോഗങ്ങളുമാണ് സമ്മാനിക്കുന്നതെന്നാണ് പരാതി. കുട്ടികളും മുതിർന്നവരും ശ്വാസകോശരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നു. ക്വാറിയിൽ നിന്നുള്ള പ്രകമ്പനം താങ്ങാനാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തങ്കമലയുടെ താഴ് വാരത്തിലൂടെ ഒഴുകുന്ന കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്കാണ് ക്വാറിയിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്. ഇത് കുടിവെള്ളം മലിനമാക്കി. കൃത്യമായ മാലിന്യ സംസ്ക്കരണ പദ്ധതികളില്ല. മഴക്കാലമായാൽ പ്രദേശവാസികൾക്ക് നടക്കാൻ പോലുമാവില്ല. 24 മണിക്കൂറും ലോറി ഓടിക്കാൻ അധികാരമുണ്ടെന്നാണ് പറയുന്നത്. ക്വാറിയിലെ സ്ഫോടനത്തിന്റെ ആഘാതം കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയിലുണ്ട്. ക്വാറിയിൽ കരിങ്കൽ പൊട്ടിക്കുമ്പോൾ പരിസരത്തെ വീടുകൾ കുലുങ്ങും. കൂറ്റൻ ലോറികൾ കാരണം റോഡുകൾ തകരുന്നതായും പരാതിയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

Leave a Reply

Your email address will not be published.

Previous Story

പൊതുസ്ഥലങ്ങളിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ഒരുങ്ങി സർക്കാർ

Next Story

ഫർണ്ണിച്ചർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

Latest from Local News

നൊച്ചാട് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായി തിരിമറി;  കള്ളവോട്ട് ചേർക്കാൻ സെക്രട്ടറിയുടെ ഒത്താശ ആരോപിച്ചു യു ഡി എഫ് പ്രതിഷേധം

നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യു ഡി എഫ് നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിയെ ഘോരാവോ ചെയ്തു. യഥാർത്ഥ

കാർഷിക ജീവിതം തൊട്ടറിയാൻ ചേളന്നൂരിലെ നെൽവയലുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾ

ചേളന്നൂർ: കാർഷിക ദിനാഘോഷവാരാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഹൈസ്കൂളിലെ മലയാളം ഡിപ്പാർട്ട്മെന്റും സീഡ് ക്ലബ്ബും ചേർന്ന് “കർഷകനോടൊപ്പം ഒരു

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ  വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ  വനിതാവിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ