നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽവച്ച് കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അർഫാൻ കെ.ടി, S/o. ഷഫീഖ്, ഷഫീഖ് നിവാസ് 22/24, തലനാർ തൊടിക, ചാപ്പയിൽ, പരപ്പിൽ പി.ഒ, കോഴിക്കോട് ജില്ല എന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.  2023 ൽ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച് ജയിലിൽ പാർപ്പിച്ചിരുന്നതും ആറുമാസത്തെ തടവിന് ശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

മൊത്തം 18 കേസുകളാണ് അർഫാനെതിരെയുള്ളത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോഴിക്കോട് ജില്ലാ കലക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. 18.09.2024 തിയ്യതി ടൌൺ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു.

 

Leave a Reply

Your email address will not be published.