വെരാവല്‍,ഗാന്ധിധാം,ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സുകള്‍ കൊയിലാണ്ടിയില്‍ നിര്‍ത്തണം,കേള്‍ക്കണം ഗുജറാത്തിലേക്കുളള യാത്രക്കാരുടെ ഈ ആവശ്യം

കൊയിലാണ്ടി: പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി- ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ്(16312)എന്നീ വണ്ടികളുടെ ഗുജറാത്ത് ഭാഗത്തേക്കുളള സ്റ്റോപ്പ് എടുത്തു മാറ്റിയത് കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക് കടുത്ത ശിക്ഷയാകുന്നു. കോവിഡിന് മുമ്പ് ഈ മൂന്ന് വണ്ടികള്‍ക്കും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണ് ഈ മൂന്ന് വണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത്.നിരോധനം നീക്കിയതിന് ശേഷം ഗുജറാത്തില്‍ നിന്ന് തിരിച്ചു വരുന്ന വെരാവല്‍-തിരുവന്തപുരം എക്‌സ്പ്രസ്സിനും,ഗാന്ധിധാം -നാഗര്‍കോവില്‍ എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു.കേരളത്തില്‍ നിന്ന് തിരിച്ചു പോകുന്ന വണ്ടികള്‍ക്കാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ സ്‌റ്റോപ്പ് ഇല്ലാത്തത്.


ചെങ്ങോട്ടുകാവ്,ചേമഞ്ചേരി,ഉളളിയേരി ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ ബറോഡ,അഹമ്മദാബാദ്,രാജ്‌കോട്ട്,ജാംനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ ടയര്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഈ ഭാഗത്തെ മലയാളി സമാജങ്ങള്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് വെരാവല്‍,ഗാന്ധിധാം എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചത്. വടകരയെക്കാള്‍ ഗുജറാത്തിലേക്കുളള യാത്രക്കാര്‍ കൊയിലാണ്ടിയില്‍ നിന്നാണ് ഉണ്ടാവുക. ഗുജറാത്തിലേക്ക് പോകുന്നവര്‍ക്ക് രാത്രി 12.40നുളള എറണാകുളം -ഓഖ എക്‌സ്പ്രസ്സ് മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്.
കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വെരാവല്‍ ,ഗാന്ധിധാം എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യണമെങ്കില്‍ വടകരയിലോ,കോഴിക്കോടോ പോയി കയറണം. രാത്രി 12 മണിയോടെയാണ് ഈ വണ്ടി കടന്നു പോകുക. ആ സമയത്ത് കോഴിക്കോട് പോയി വണ്ടി കയറണമെങ്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വാഹനം വിളിച്ച് കോഴിക്കോട് എത്തണം. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് അഹമ്മദബാദില്‍ ടയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി മേലൂര്‍ സ്വദേശി ഷരണ്‍ പറഞ്ഞു. മുമ്പത്തെ പോലെ കൊയിലാണ്ടിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു കിട്ടിയിരുന്നെങ്കില്‍ ഈ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകും. മാത്രവുമല്ല കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനം ഉയരുകയും ചെയ്യും.
തിരുവന്തപുരം വെരാവല്‍ എക്‌സ്പ്രസ് തിങ്കളാഴ്ചയും നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ് ചൊവ്വാഴ്ചയും,കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ് ശനിയാഴ്ചയുമാണ് ഗുജറാത്ത് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവന്തപുരത്തിനും മുെബൈക്കും ഇടയില്‍ ദിവസേന സര്‍വ്വീസ് നടത്തുന്ന നേത്രാവതി എക്‌സ്പ്രസ്സിനും (16345,16346) കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല. മുംബൈയിലേക്ക് പോകുന്ന ഒട്ടെറെ യാത്രക്കാര്‍ക്ക് നേത്രാവതി എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ പ്രയോജനം ചെയ്യും. കൊങ്കണ്‍ പാത വഴിയാണ് ഈ വണ്ടി സര്‍വ്വീസ് നടത്തുന്നത്.
മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിന് കൊയിലാണ്ടിയില് സ്റ്റോപ്പ് അനുവദിക്കണമെന്നതും ദീര്‍ഘകാലത്തെ ആവശ്യമാണ്. ഈ വണ്ടി നിര്‍ത്തിയാല്‍ രാത്രികാല യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമാകും. രാത്രി 10 മണിക്കുളള മലബാര്‍ എക്‌സ്പ്രസ്സ് പോയികഴിഞ്ഞാല്‍ ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ പുലര്‍ച്ചെയുളള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് വരുന്നതു വരെ കാത്തിരിക്കണം. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് നിര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.മാത്രവുമല്ല കോയമ്പത്തൂരില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന വ്യാപാരികള്‍ക്കും മറ്റും ഈ വണ്ടി പ്രയോജനപ്പെടും.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ വിതരണം ചെയ്തു

Next Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

Latest from Main News

കലക്ടര്‍ തുടക്കമിട്ടു; ‘ക്ലീന്‍ ആന്‍ഡ് ഗ്രീന്‍’ ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് സിവില്‍ സ്‌റ്റേഷന്‍

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന്

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ