ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ് 23 വരെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകൾ സർവീസ് നടത്തും. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ അധിക സർവീസുകളും നടത്തും. www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.


