നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷത്തിന് ശേഷം സുപ്രീം കോടതി  ജാമ്യം അനുവദിച്ചു. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 23 നാണ് സുനി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.

ഏഴ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന സുനി ഹൈക്കോടതിയില്‍ മാത്രം പത്ത് തവണയാണ് ജാമ്യഹര്‍ജി നല്‍കിയത്. നടന്‍ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തേ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സുനിക്ക് ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കൂടാതെ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം തള്ളിയാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. ദീലിപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതെന്നും പള്‍സര്‍ സുനി വാദിച്ചു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പള്‍സര്‍ സുനി പിടിയിലായത്.

Leave a Reply

Your email address will not be published.

Previous Story

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

Next Story

നബിദിന സന്ദേശ യാത്രക്ക് നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര കമ്മിറ്റിയും, നാട്ടുകാരും ചേർന്ന് മധുര പലഹാര വിതരണവും നടത്തി

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം