മലപ്പുറത്ത് എം പോ​ക്‌​സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

മലപ്പുറത്ത് എംപോ​ക്‌​സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗിയുടെ സാ​മ്പി​ൾ പരിശോധനക്ക് അയച്ചു. എടവണ്ണ സ്വദേശിയായ 38കാരനാണ് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ച മുൻപാണ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്നലെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്. ചിക്കൻപോക്‌സിന് സമാനമുള്ള ലക്ഷണങ്ങൾ കാണിച്ചതോടെയാണ് എം പോക്‌സ് സംശയം ഉണ്ടായത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ സാമ്പിളുകൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒരാൾക്ക് നേരത്തെ എം പോക്സ് സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചത്.

വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്‌സ് വൈറസ് ജനുസ്സിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് വൈറസിനുള്ളത്. വൈറസ് ബാധയുണ്ടായാൽ ഒന്നുമുതൽ രണ്ടാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ ഉണ്ടാകും. കുരങ്ങുമാത്രമല്ല, എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരും. വൈറൽ രോഗമായതിനാൽ എംപോക്‌സിന് പ്രത്യേക ചികിത്സയില്ല

കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന,. ത്വക്കിൽ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെ രോഗം പകരാം. എംപോക്‌സിനെതിരെ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകളുണ്ട്. എം വി എ-ബി എൻ, എൽ സി 16, എ സി എ എം 2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ഡബ്ല്യു എച്ച് ഒ ശുപാർശ ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഓസ്ഫോജന ജാമിഅ നൂരിയ റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

Next Story

മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  13 ഫലങ്ങളും നെഗറ്റീവ്.

Latest from Local News

കടൽമാക്രികളുടെ ആക്രമണം, ലക്ഷങ്ങളുടെ വല ശൂന്യം!

വടകര : മത്സ്യബന്ധനത്തിന് ഭീഷണിയായി കടൽമാക്രികൾ (പേത്ത). മത്സ്യക്കൂട്ടങ്ങളോടൊപ്പം വലയിൽ കുടുങ്ങുന്ന ഇവ, മൂർച്ചയേറിയ പല്ലുകൾ കൊണ്ട് വല കീറിമാറ്റുന്നതോടെ വലിയ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് കഠിനാധ്വാനവും

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പ്രചാരണത്തിന് തുടക്കം

കോഴിക്കോട് :  കോഴിക്കോട്  സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ നഗരത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ