യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി,കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് മൂന്നിലേക്ക് ഉയര്‍ന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു

കൊയിലാണ്ടി: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും പരിഗണിച്ച് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു.പുതിയ സ്ഥാന പട്ടികയനുസരിച്ച് കാസര്‍ഗോഡ്,പയ്യന്നൂര്‍,കൊയിലാണ്ടി,ഒറ്റപ്പാലം,തിരുവല്ല,വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ്ബ് അര്‍ബ്ബന്‍ ഗ്രൂപ്പ്-എന്‍.എസ്.ജി മൂന്ന് എന്ന ഗ്രൂപ്പില്‍ ഇടം പിടിച്ചത്.കൊയിലാണ്ടി നേരത്തെ എന്‍.എസ്.ജി നാലിലായിരുന്നു.വടകര നിലവില്‍ എന്‍.എസ്.ജി മൂന്ന് ഗ്രൂപ്പിലാണ്.വരുമാനം 100 കോടി രൂപ വരെയുളള സ്റ്റേഷന്റെ നിലയിലേക്കാണ് കൊയിലാണ്ടി വന്നത്. ഗ്രേഡ് മൂന്നിലുളള സ്റ്റേഷനുകള്‍ മിക്കതും അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കുന്നുണ്ട്. ഗ്രേഡ് ഉയര്‍ന്ന സ്ഥിതിയ്ക്ക് കൊയിലാണ്ടിയില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്താനും സ്റ്റേഷന്റെ ഭൗതിക നിലമെച്ചപ്പെടുത്താനും ഇനി സാധ്യതയേറുകയാണ്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും,കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ യാത്രക്കാരുടെ എണ്ണമിനിയുമുയരും.
പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ് എന്നിവയുടെ ഒരു വശത്തേക്കുളള സ്റ്റോപ്പ് കോവിഡിന് ശേഷം എടുത്തു മാറ്റിയിട്ടുണ്ട്. ഈ വണ്ടികള്‍ക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കണം. നേത്രാവതി എക്‌സ് പ്രസ്സ്,മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് ന്നെിവയും കൊയിലാണ്ടിയില്‍ നിര്‍ത്തണം.
കൊയിലാണ്ടി സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷേന്‍ വര്‍ദ്ധിപ്പിക്കാനും നടപടി വേണം. അതു കൂചാതെ പ്ലാറ്റ് ഫോം മേല്‍ക്കൂര ഇരു ഭാഗത്തേക്കും നീട്ടണം. മിക്കവണ്ടികളുടെയും മുന്നിലെയും പിന്നിലേയും കംപാര്‍ട്ടുകള്‍ വന്നു നില്ക്കുക പ്ലാറ്റ് ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ്. യാത്രക്കാര്‍ മഴയും വെയിലുമേറ്റാണ് വണ്ടിയില്‍ കയറുന്നത്. ആവശ്യത്തിന് ശുചിമുറികള്‍,വിശ്രമ കേന്ദ്രങ്ങള്‍,ഇരിപ്പിടങ്ങള്‍,കുടിവെള്ള സംവിധാനം, കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം,തെരുവ് വിളക്കുകള്‍,റെയില്‍വേ സ്റ്റേഷനിലേക്കുളള റോഡ് പുനരുദ്ധാരണം എന്നിവയും മികവുറ്റതാക്കണം. ഇക്കാര്യങ്ങളില്‍ ഷാഫി പറമ്പില്‍ എം.പി സമ്മര്‍ദ്ദമുയര്‍ത്തണമെന്നാണ് യാത്ര്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓണാഘോഷം

Next Story

നിയമനുസൃത രേഖകൾ ഇല്ലാതെ ബോട്ടുകൾ സർവീസ് നടത്തരുത്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 26

പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ   ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും ‌-മന്ത്രി എ കെ ശശീന്ദ്രൻ ; സ്നേഹഹസ്തം മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന്‌ വനം-വന്യജീവി വകുപ്പ് മന്ത്രി

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി