പുലപ്രകുന്ന് സാംബവ കോളനിയിലെ കുടിവെളള പ്രശ്നം പരിഹരിക്കും: ഷാഫി പറമ്പിൽ എം.പി

മേപ്പയൂർ:മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ പുലപ്ര കുന്ന് സാംബവ കോളനിയിൽ സംഘടിപ്പിച്ച ഓണസദ്യ തികച്ചും വ്യത്യസ്ഥമായി.കോളനി വാസികളോടൊപ്പം ചേർന്ന് വിഭവ സമൃധമായ ഓണസദ്യയാണ് മണലം കോൺഗ്രസ്സ് കമ്മിറ്റി ഒരുക്കിയത്.രാത്രി ഷാഫി പറമ്പിൽ എം.പി സാംബവ കോളനി സന്ദർശിച്ചു.അവരോടൊപ്പം രാത്രി ഭക്ഷണവും കഴിച്ചു.അവർ വളരെ സന്തോഷത്തോടെയാണ് എം.പിയെ സ്വീകരിച്ചത്.കോളനിയിലെ കുടിവെളള പ്രശ്നം പരിഹരിക്കുമെന്നും,സ്ടീറ്റ് ലൈറ്റ് ഉടൻ സംവിധാനിക്കുമെന്നും എം.പി അവർക്ക് ഉറപ്പ് നൽകി.ഉച്ചക്ക് നടന്ന ഓണ സദ്യയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൻ,ഡി.സി.സി സെക്രട്ടറി ഇ അശോകൻ,ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ്.മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,മേപ്പയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് മലപ്പാടി,കോൺഗ്രസ്സിന്റെയും,മഹിളാ കോൺഗ്രസ്സിന്റെയും,യൂത്ത്കോൺഗ്രസ്സിന്റെയും മറ്റു നേതാക്കളായ കെ.പി വേണുഗോപാൽ,ടി.പി മൊയ്തീൻ മാസ്റ്റർ,സി.പി നാരായണൻ,പൂക്കോട്ട് ബാബുരാജ്,ഇ.കെ മുഹമ്മദ് ബഷീർ,സി.എം ബാബു,ഷബീർ ജന്നത്ത്,യു.എൻ മോഹനൻ,പെരുമ്പട്ടാട്ട് അശോകൻ,സത്യൻ വിളയാട്ടൂർ,പി.കെ രാഘവൻ മാസ്റ്റർ,എടയിലാട്ട് ഉണ്ണികൃഷ്ണൻ,ആന്തേരി കമല,ബിജു കുനിയിൽ,ടി.കെ അബ്ദുറഹിമാൻ,ആർ.കെ ഗോപാലൻ,ഇ.കെ ഗോപി,പ്രസന്നകുമാരി ചൂരപ്പറ്റ,എം.എം അർഷിന,കെ.എം ശ്യാമള,കെ.കെ അനുരാഗ്,റിൻജുരാജ് എടവന,ബൂത്ത് കോൺഗ്രസ്സ് പ്രസിഡന്റുമാർ,പ്രദേശവാസികളായ കോൺഗസ്സ് പ്രവർത്തകർ സദ്യയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published.