പയ്യോളിക്ക് എം.എല്‍.എ യുടെ ഓണസമ്മാനം; പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നു കോടി രൂപയുടെ ഭരണാനുമതി

മണ്ഡലത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നായ പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022 – 23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പുതിയ കെട്ടിടത്തിന് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. അതിന്‍റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ഭരണാനുമതിയായിരിക്കുന്നത്. കെട്ടിടത്തിന്‍റെ സ്ട്രക്ച്ചറല്‍ ഡ്രോയിംഗും ഡിസൈനും പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കും. തുടര്‍ന്ന് സാങ്കേതികാനുമതി കൂടെ ലഭിക്കുന്നതോടെ പ്രവര്‍ത്തി ആരംഭിക്കാനാവും.

പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. കിഫ്ബി മുഖേനെ 2 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്‍റെയും വിദ്യഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 81.17 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്‍റെയും ഉദ്ഘാടനം കഴിഞ്ഞ നാളുകളിലാണ് നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച കെട്ടിടത്തിന്‍റെ പ്രവർത്തിയും നടന്നുവരികയാണ്. അതിനോടൊപ്പമാണ് പുതിയ കെട്ടിടത്തിന് മൂന്നു കോടി രൂപ കൂടെ അനുവദിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ബഹിഷ്കരണം അവസാനിപ്പിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു

Next Story

അണേല മീനാക്ഷി അമ്മ അന്തരിച്ചു

Latest from Local News

താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരെ ആരോഗ്യ

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും: ഷാഫി പറമ്പിൽ എം പി

വടകര: ദേശിയപാതയെന്ന ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ദേശീയപാത ദുരന്തപാതയാക്കിയ

തോരായിക്കടവിൽ പാലം തകർന്ന സംഭവം ഉന്നത തല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ

അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം