ബഹിഷ്കരണം അവസാനിപ്പിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു

രണ്ടു വർഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാംയെച്ചുരിയുടെ നിര്യാണത്തെ തുടർന്ന്  ഡൽഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇ.പി ജയരാജൻ ഇൻഡിഗോ വിമാനം തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് കരിപ്പൂരിൽ നിന്നായിരുന്നു ഫ്ലൈറ്റ്.

2022 ജൂലായ് 13ന് ആയിരുന്നു ഇപി ജയരാജൻ ഇൻഡിഗോ വിമാനം ബഹിഷ്കരിക്കാനിടയായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി പിണാറായി വിജയനെതിരെ പ്രതിഷേധിച്ചതും അന്ന് മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ പ്രതിഷേധം തടയാൻ ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു. പ്രതിഷേധ സംഭവങ്ങൾ നടന്നത് വിമാനത്തിൽ വച്ചായതു കൊണ്ട് യൂത്ത് കോൺഗ്രസിനെ രണ്ടാഴ്ചത്തേക്കും ഇപി ജയരാജനെ ഒരാഴ്ചത്തേക്കും ഇൻഡിഗോ വിലക്കി. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങളിൽ താനിനി കയറില്ലെന്ന് ഇ.പി ജയരാജൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിച്ച് കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം

Next Story

പയ്യോളിക്ക് എം.എല്‍.എ യുടെ ഓണസമ്മാനം; പയ്യോളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നു കോടി രൂപയുടെ ഭരണാനുമതി

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം