‘കരുതലിന്റെ കൂട്ടോണം’ എസ് എ ആർ ബി ടി എം ഗവ:കോളേജ് പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്‌മയുടെ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം

കൂട്ട് 90_2000, എസ് എ ആർ ബി ടി എം ഗവ:കോളേജ് കൊയിലാണ്ടി പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്‌മ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം നിയർക്ക് ക്യാമ്പസ് പെരുവട്ടൂർ. 16-09-24ന് പതിനൊന്നു മണിക്ക്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണൻ മാസ്റ്റർ നിർവ്വഹിക്കും.

കൂട്ടിന്റെ സെക്രെട്ടറി അനൂപ് വി സ്വാഗതം പറയും. അധ്യക്ഷൻ നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവാഞ്ചേരി. ആശംസകൾ അഡ്വ: കെ സത്യൻ (മുൻസിപ്പൽ വൈസ് ചെയർമാൻ കൊയിലാണ്ടി), ചന്ദ്രിക ടി (വാർഡ് കൗൺസിലർ)., കൂട്ട് അംഗങ്ങൾ ആയ നാല് വീട്ടമ്മമാരുടെ കവിതകളുടെ പ്രകാശനം, പുസ്തകപ്രകാശനം കല്പറ്റ നാരായണൻ മാസ്റ്റർ നിർവ്വഹിക്കും. നജീബ് മൂടാടി ഏറ്റുവാങ്ങും.  പ്രേമൻ മുചുകുന്ന് പുസ്തകപരിചയം നടത്തും. മറുമൊഴി ജയശോഭ പി കെ നന്ദി, അനീഷ് മുചുകുന്ന് ട്രെഷറർ കൂട്ട്. 

ഓണസദ്യക്ക് ശേഷം തിരുവാതിരക്കളി, മധുലാൽ കൊയിലാണ്ടിയുടെ മിമിക്രി, അശ്വനിദേവ് നയിക്കുന്ന പാട്ടും പറച്ചിലും എന്ന സംഗീതപരിപാടിയും അജീഷ് മുചുകുന്ന്ന്റെ നാടൻ പാട്ട് മറ്റു കലാപരിപാടികളും അരങ്ങേറും. മുഹമ്മദ് യൂനസ് ടി കെ സെക്രട്ടറി നെസ്റ്റ് പ്രവീൺ കുമാർ പി അനീഷ് മുചുകുന്ന് ട്രഷറർ കൂട്ട്, പ്രീത മഞ്ജു, ലിനി മനോജ്‌ എന്നിവർ കൊയിലാണ്ടി പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.