ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന് മുകളിൽ ഇരുന്നും, വാതിലിൽ ഇരുന്നുമെല്ലാം വിദ്യാർത്ഥികൾ നടത്തിയ അഭ്യാസപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്. 15ഓളം വാഹനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഓണാഘോഷങ്ങൾക്ക് ഇത്തരത്തിലുളള അഭ്യാസപ്രകടനങ്ങളും പതിവാണ്. അതിരുവിട്ട ആഘോഷപ്രകടനങ്ങൾ അരുതെന്ന് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് ആഘോഷം നടത്തിയത്. ഇന്നലെയായിരുന്നു ഫറൂഖ് കോളേജിലെ ഓണാഘോഷം. ചില വിദ്യാർത്ഥികൾ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരികയും കോളേജിന് മുൻപിൽ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് ​കോളേജിന് മുന്നിൽ ​വലിയ ഗതാ​ഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published.