ചെങ്ങോട്ട് കാവിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു

കൊയിലാണ്ടി : ചെങ്ങോട്ടുകാവിൽ ചൊവ്വാഴ്ച വൈകിട്ട് ബസിടിച്ചു ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു . ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ സി. എസ് ജീവരാഗ് (47 ) ആണ് മരിച്ചത്. ചെങ്ങോട്ടുകാവിൽ അപകടം ഉണ്ടായ സമയത്ത് തന്നെ ജീവരാഗിനെ ഇടിച്ച ബസ്സിൽ കയറ്റി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന്പരിക്ക് ഗുരുതരമായതി തിന്നാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതനായ കാര്യാവിൽ ചന്ദ്രശേഖരൻ മാസ്റ്ററുടെയും സൂശീലമ്മയുടെയും മകനാണ്. ഭാര്യ : ജസ്ന. മക്കൾ : ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദുകുമാർ
കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published.