പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ. പഞ്ചാംഗ ശിക്ഷണത്തിൻ്റെ ഭാഗമായി പ്രാർത്ഥന സഭയിൽ നിത്യവും ചൊല്ലാറുള്ള സുഭാഷിതങ്ങളിൽ ഒന്നായ “ഹസ്തസ്യ ഭൂഷണം ദാനം, സത്യം കണ്ഠസ്യ ഭൂഷണം ശ്രോതസ്യ ഭൂഷണം ശാസ്ത്രം ഭൂഷണൈ കിം പ്രയോജനം “
എന്ന സുഭാഷിതത്തിൽ പറയുന്ന ദാനം ചെയ്യുന്നത് കൈകൾക്ക് അലങ്കാരമാണ് എന്ന വരിയിലെ അർത്ഥം പ്രാവർത്തികമാക്കാനാണ് വിദ്യാർത്ഥികളും അദ്ധ്യാപികമാരും അന്നദാനത്തിന് നേതൃത്വം നൽകിയത്.

സേവാഭാരതി ദിവസവും നൽകി വരുന്ന തെരുവോര ആശുപത്രി അന്നദാന പദ്ധതിയുമായി ചേർന്നാണ് അന്നദാനം നടത്തിയത്. ഞങ്ങളുടെ ജീവിതത്തിൽ എന്നും ഓർമ നിൽക്കുന്ന ഒരു അനുഭവമാണ് അന്നദാനത്തിലൂടെ ലഭിച്ചത് എന്ന് സ്ക്കൂൾ ലീഡർ സജ്ജൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സേവാ മനോഭാവം വളർത്തുകയും കൂടാതെ സഹജീവികളെ സഹായിക്കാനുള്ള സ്വഭാവം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നും ഹെഡ്മാസ്റ്റർ കെ.കെ മുരളി പറഞ്ഞു. സേവാഭാരതി സിക്രട്ടറി രജി.കെ.എം., മോഹനൻ കല്ലേരി, ദീപു, പങ്കജാക്ഷൻ, രാഘവൻ നായർ, ശ്യാം ബാബു, ശൈലജ ടീച്ചർ, ശരണ്യ ടീച്ചർ എന്നിവരും മാതൃസമിതി പ്രർത്തകരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മദ്രസത്തുല്‍ ബദ്‌രിയ്യ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പി.വി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും

Next Story

ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ

രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: രാജ്യ സേവനത്തിനിടയിൽഉൾഫ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപെട്ട ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച

വ്യാജമദ്യ, ലഹരിവില്‍പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരിമരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങളുടെ സമർപ്പണം 

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്