പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പേരാമ്പ്ര പൊലീസ്

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്തത്. 

പാട്യാലയില്‍ നിന്ന് 30കിലോമീറ്ററോളം അകലെ സമാനനുസുര്‍പൂര്‍ എന്ന പ്രദേശത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.15ഓടെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ താമസ സ്ഥലത്ത് നിന്ന് മുങ്ങി മാതാപിതാക്കള്‍ താമസിക്കുന്ന കോയമ്പത്തൂരിലേക്ക് പോയി. പൊലീസ് അവിടെ എത്തുമ്പോഴേക്കും ദില്ലി വഴി പഞ്ചാബിലേക്ക് കടക്കുകയായിരുന്നു. പേരാമ്പ്ര അഡീഷണല്‍ എസ്‌ഐ കെ. ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സിഎം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ വിടി മനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ബുക്ക് ചാലഞ്ച്

Next Story

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി

Latest from Local News

ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്നു. ഗ്രാമ

നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ ഉദ്ഘാടനം ചെയ്തു

നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ സിനിമ താരം നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഓരോ നാടിൻ്റെ പുരോഗതിയിലും

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

ഒക്ടോബർ പത്തൊമ്പതാം തീയതി കാക്കൂരിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സി കെ ജി സെൻ്ററിൽ ചേർന്ന

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം വിവിധ പരിപാടികളോടെ ആചരിച്ചു

ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം ആഘോഷം എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ