നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി

 നാദാപുരത്ത് ലഹരി മരുന്നുമായി  യുവാവും യുവതിയും പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇവരുടെ കൈയ്യിൽ നിന്നും നാദാപുരം പോലീസ് കണ്ടെടുത്തു. കസ്റ്റഡിയില്‍  വെച്ച് അക്രമാസക്തനായ യുവാവ് സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തെന്നും ഇതിൻ്റെ പേരിലും യുവാവിനെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.

നാദാപുരം പേരോട് വെച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഇജാസും അഖിലയും പിടിയിലാകുന്നത്. കെഎൽ 12 പി 7150 നമ്പർ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. ഈ കാറിലാണ് 32 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത്. ലഹരി മരുന്ന് അളക്കാനായി സൂക്ഷിച്ച ത്രാസും കാറിൽ നിന്നും കണ്ടെടുത്തു.

ഇരുവരെയും നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഇജാസ് അക്രമാസക്തനായത്. നാദാപുരം സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ യുവാവ് തകര്‍ത്തു. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെള്ളം പോലീസുകാര്‍ക്ക് മേല്‍ ഒഴിച്ച ഇയാളെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്. കോഴിക്കോട് ജില്ലയില്‍ ലഹരി മരുന്ന് വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം

Next Story

ദുരന്ത മേഖലയിലേക്ക് സഹായ ഹസ്തവുമായി ബോധി ബുക്ക് ചാലഞ്ച്

Latest from Local News

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന