ഭക്തിയിലാറാടിച്ച് ഗണേശോത്സവ ഘോഷയാത്ര

ഗണേശോത്സവം ഭക്തിപൂർവ്വം നാടാകെ ആഘോഷിച്ചു.ഗണപതി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ മഹാഗണപതിഹോമം എന്നിവ നടന്നു. കൊയിലാണ്ടിയിൽ വിശ്വഹിന്ദു പരിഷത്തും ബജരംഗ് ദളും സംഘടിപ്പിച്ച ഗണേശാത്സോവം ഘോഷയാത്ര ആയിരങ്ങളെ ആകർഷിച്ചു. നഗരവീഥിയിലൂടെ ഗണേശ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര ദർശിക്കാൻ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ എത്തി.ഗണപതി സ്തുതികളാൽ മുഖരിതമായിരുന്നു ഘോഷയാത്ര.ഘോഷയാത്ര നഗരത്തിലൂടെ കടന്നു പോവുമ്പോൾ നിരവധി പേര കാഴ്ചക്കാരായി.

Leave a Reply

Your email address will not be published.