അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ

കൊയിലാണ്ടി: നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ ,
100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നി മൽസരങ്ങളിൽ പന്തലായിനി സ്വദേശി ശ്രീരഞ്ജിനിയിൽ കെ നാരായണൻ നായർക്ക് ഗോൾഡ് മെഡൽ . സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ നിരവധി മത്സരങ്ങളിൽ നാരായണൻ നായർ സമ്മാനം നേടിയിട്ടുണ്ട്.മലബാർ റിവൽ ഫെസ്റ്റിവൽ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല മത്സരത്തിലും ഇദ്ദേഹം മെഡൽ നേടിയിരുന്നു.നിരവധി വിദ്യാർത്ഥികളെ ഇദ്ദേഹം നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്.
നേപ്പാളിലെ പൊഖാറയിൽ നടന്ന എസ്.ബി.കെ.എഫ് അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് നാരായണൻ നായർ സമ്മാനാർഹനായത്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ നൂറ് മീറ്റർ ബാക്ക് സ്ട്രോക്കിന് സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയ്ക്ക് വെള്ളിയും നേടിയിരുന്നു. കുട്ടിക്കാലം മുതലെ നീന്തി തുടങ്ങിയ നാരായണൻ നായർ അടുത്ത കാലത്താണ് സംസ്ഥാന,ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു നീന്തലിൻ്റെ തുടക്കം. ഇപ്പോൾ പതിവായി പരിശീലനം നടത്തുന്നത് പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച കൊല്ലം ചിറയിലാണ്. ഇവിടെ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കി വരുന്നുമുണ്ട്.
ജില്ലാ – സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത നാരായണൻ നായർ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തി കയറിയത് പെരിയാറിലാണ്. ഈ വർഷം ഏപ്രിലിൽ പെരിയാറിൽ രണ്ട് കിലോമീറ്റർ ദൂരം നീന്തി ഫിനിഷ് ചെയ്തത് ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കൻ്റും കൊണ്ടായിരുന്നു. രണ്ട് മണിക്കൂർ ആയിരുന്നു സമയ പരിധി. എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലിൽ യുവാക്കൾക്ക് വരെ വെല്ലുവിളി ഉയർത്തിയായിരുന്നു നാരായണൻ നായരുടെ പ്രകടനം.മുബൈയിൽ കടലിൽ ആറ് കിലോമീറ്റർ നീന്തലിൽ പങ്കെടുക്കലാണ് തൻ്റെ അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാൻ്റിന് സമീപം ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് ഈ നീന്തൽ താരം.

Leave a Reply

Your email address will not be published.

Previous Story

നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ അന്തരിച്ചു

Next Story

ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് അന്തരിച്ചു

Latest from Local News

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ

കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു

കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച്

കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് റോമിള വിശ്വനാഥ് അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞാലി വിശ്വനാഥൻ. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി

കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

കൂരാച്ചുണ്ട് : സോളാര്‍ വേലി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കർഷക ദിനത്തിൽ വനം വകുപ്പ് മന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.