സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറിയുടെയും ശക്തി വനിതാ വേദിയുടെയും ജനമൈത്രി പോലീസ് കൊയിലാണ്ടിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീമതി ബിന്ദു. വി , കോഴിക്കോട് റൂറൽ ജില്ല ഡിഫൻസ് ടീം അംഗങ്ങളായ ഷീജ.വി.വി (എ.എസ്.ഐ) ജീജ.കെ. (SCPO)എന്നിവർ ക്ലാസ്സുകൾ നയിച്ചു. സുധ. സി ( കൗൺസിലർ , 18ാം വാർഡ് ) കെ.സുകുമാരൻ ( ശക്തി പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട്) സി.കെ. കൃഷ്ണൻ ( പ്രസിഡണ്ട് ശക്തി തിയറ്റേഴ്സ്) ദിവ്യ സുധീർ ( വനിതാ വേദി പ്രസിഡണ്ട്) രജനി.സി.കെ, രമ്യാ മോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.