ഡോ. റോയ് ജോൺ :സൗത്തേഷ്യൻ അത് ലറ്റിക്സ് മീറ്റിൽ ട്രാക്ക് റഫറി

സെപ്റ്റംബർ 11 മുതൽ 13 വരെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്തേഷ്യൻ ജൂനിയർ അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൻ്റെ ട്രാക്ക് റഫറിയായി കോഴിക്കോടുകാരൻ ഡോ. റോയ് ജോണിനെ നിയമിച്ചു. കോമൺ വെൽത്ത് ഗെയിംസ്, എഷ്യൻ അനലറ്റിക്സ ചാമ്പ്യൻഷിപ്പ്, ഓൾസ്റ്റാർ അതലറ്റിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ നിയന്തിച്ചിട്ടുള്ള പരിചയമാണ് ട്രാക്ക് റഫറിയായി തിരഞ്ഞെടുക്കാനുള്ള കാരണം. ഈ കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രാക്കിനെ നിയന്ത്രിച്ചത് ഡോ.റോയ് ജോണായിരുന്നു. ഗവ.ഫിസിക്കൽ എജ്യൂക്കേഷൻ കോളജ് മുൻ പ്രിൻസിപ്പൽ, ദേവഗിരി സെന്റ് ജോസഫസ് കോളജ് സ്പോർട്ടസ് മാനേജ്മെൻ്റ വിഭാഗം മേധാവി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടും സി. ഐ. സി. എസ് .ബി എഡ് കോളേജിലെ കായിക വിഭാഗം വിസിറ്റിംഗ് ഫ്രെഫസറുമാണ്.

Leave a Reply

Your email address will not be published.