ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഓണത്തിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം വിപണി 2024 ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പനയും അത്തോളി സര്‍വീസ് സഹകരണ ബേങ്ക് അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിവരുന്നത്. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി 1500ഓളം വിപണന കേന്ദ്രങ്ങളാണ് ഇതിനകം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റ് ഇനങ്ങള്‍ 40 ശതമാനത്തോളം വിലക്കുറവിലും ഇവിടങ്ങളില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധ കാപ്പില്‍, ബിന്ദു മഠത്തില്‍, പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാന്‍, സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍പെക്ടര്‍ എം.സി ഷൈമ, കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ അനില്‍കുമാര്‍, ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ വിജയന്‍, അത്തോളി സഹകരണ ആശ് പത്രി പ്രസിഡന്റ് വി.പി ബാലകൃഷ്ണന്‍, അത്തോളി ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ് എ.കെ രാജന്‍, അത്തോളി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.മുരളീധരന്‍ മാസ്റ്റര്‍, പി.എം ഷാജി, ടി.പി അബ്ദുല്‍ ഹമീദ്, അഷ്‌റഫ് അത്തോളി, നളിനാക്ഷന്‍ കൂട്ടാക്കില്‍, ടി.കെ കരുണാകരന്‍,
പി.എം ജമാല്‍, വിജില സന്തോഷ്, അജീഷ് അത്തോളി എന്നിവര്‍ സംസാരിച്ചു. അത്തോളി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ടി.കെ വിജയന്‍ മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.വിജയന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയിൽ അറസ്റ്റ് ചെയ്തു.

Next Story

പൊതു പ്രവർത്തനം ജനക്ഷേമത്തിലൂന്നിയതാവണം അഡ്വ കെ പ്രവീൺ കുമാർ

Latest from Local News

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്

കീഴരിയൂർ ബോംബ് നിർമാണം ;സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – ഡോ. സി.വി.ഷാജി

കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം

രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള