കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും – മന്ത്രി പി എ മുഹമ്മദ് റിയാസ്

കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയോജകമണ്ഡലത്തിലെ നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റോഡുകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ 1.63 കോടി രൂപയിൽ റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിൽ ആരംഭിച്ച റോഡുകളാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത, വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്ഥിരം സമിതി അംഗം ഹേമ മോഹൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം പി കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വനജ ഒതോത്ത്, നവ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ ആരംഭിച്ചു

Next Story

ബാലു പൂക്കാട് രചിച്ച കഥാസമാഹാരം “ഒട്ടകങ്ങളുടെ വീട്”, കവിതാ സമാഹാരം “കെണികൾ” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോക്ടർ ആർസു നിർവഹിച്ചു

Latest from Local News

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്

കീഴരിയൂർ ബോംബ് നിർമാണം ;സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – ഡോ. സി.വി.ഷാജി

കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം

രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള