അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ എട്ട് മുതൽ 18 വരെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ

അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ എട്ട് മുതൽ 18 വരെ കോഴിക്കോട്, കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കും. രാവിലെ 11 മണി മുതൽ വൈകീട്ട് ഏഴ് മണിവരെയാണ് പ്രദർശനം. ലയൺസ് ക്ലബ് ജില്ലാ ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംരംഭകനും, പേസ്മെന്ററി ആർട്ടിസ്റ്റുമായ ബാബു കൊളപ്പള്ളിയുടെ പേസ്മെന്ററിവാൾ ഇൻസ്റ്റലേഷന്റെ ആദ്യപ്രദർശനമാണിത്. നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്മെന്ററി ആർട്ട് ആൻഡ് ക്രാഫ്റ്റ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപത്തിൽ ജപ്പാനീസ് കുമിഹിമോ, ക്രോഷെട്ട്, മക്രാമി, ഹാൻഡ് വീവിങ്ങ് എന്നിവയെല്ലാം ഉൾപ്പെടുന്നു. നൂലും അനുബന്ധ വസ്തുക്കളും കൈത്തറിയും സവിശേഷ മാതൃകയിൽ കെട്ടിയും മെടഞ്ഞും പിരിച്ചുമു ണ്ടാക്കുന്ന വസ്തുക്കൾ, രാജ്യത്തിനകത്തും പുറത്തുമുള്ള ഫാഷൻ ഡിസൈനിങ്ങിനും ഹോം ഫർണിഷിങ്ങിനും മാറ്റ് കൂട്ടൂന്നവയാണ്. പേസ്മെന്ററി മേഖലയിൽ ബാബു കൊളപ്പള്ളിയുടെ നൂതന പരീക്ഷണമാണ് പേസ്മെന്ററി വാൾ ഇൻസ്റ്റലേഷൻ.

രൂപ ടെക്സ്റ്റൈൽസ്, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവർ സംയുക്തമായി ഒരുക്കുന്ന പ്രദർശനത്തോടൊപ്പം കലാവസ്തുക്കളുടെ വിൽപ്പനയും ഉണ്ടായിരിക്കും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചേമഞ്ചേരി അഭയം ചാരിറ്റബിൾ സൊസൈറ്റിക്കായി ചെലവഴിക്കും. പ്രദർശനത്തോടനുബന്ധിച്ച് പേസ്മെന്ററി, ഫൈബർ ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളിൽ സോദാഹരണ ക്ലാസുകളും പ്രഭാഷണങ്ങളും കൂടാതെ കലാപരിപാടികളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

ഉദരരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന നമ്പ്രത്ത്കര സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു

Next Story

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര

Latest from Local News

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്

കീഴരിയൂർ ബോംബ് നിർമാണം ;സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – ഡോ. സി.വി.ഷാജി

കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം

രാമായണ പാരായണ മത്സരവു രാമായണ പ്രശ്നോത്തരിയും

ചേളന്നൂർ: രാമായണമാസചരണത്തിൻ്റെ ഭാഗമായിഹിന്ദു സേവ സമിതി ഇരുവള്ളൂരിൻ്റെ നേതൃത്വത്തിൽ ഇരുവള്ളൂർ കണ്ടം വെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നരാമായണ പാരായണ മൽസരവും കുട്ടികൾക്കുള്ള