മേപയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോട് കൂടി സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി

മേപയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോട് കൂടി സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി. ഒന്നാം വർഷ എൻ എസ് എസ്, സ്കൗട്ട് വളണ്ടിയേർസിന് വൃക്ഷത്തൈകൾ നൽകി. സ്കൂളിന് പതിനയ്യായിരം രൂപ വിലവരുന്ന സി സി ടി വി ക്യാമറകൾ സംഭാവനയായി നൽകി. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞ യോഗത്തിൽ അശ്വന്ത് പാക്കനാർ പുരം അധ്യക്ഷനായി. പി ടി എ പ്രസിഡണ്ട് വി.പി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ആർ ബി ഐ ഉദ്യോഗസ്ഥരായ രഞ്ജിത്ത് ഇ കെ , ജോതിസ് എന്നിവർ സംസാരിച്ചു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി . എം , സ്കൗട്ട് മാസ്റ്റർ സജിത്ത് സിവി, എ സുബാഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.