കുറഞ്ഞ വേതന മേഖലകൾ സ്ത്രീകൾക്ക് എന്ന കാഴ്ചപ്പാട് മാറണം: അഡ്വ. പി സതീദേവി

സമൂഹത്തിൽ കുറഞ്ഞ വേതനമുള്ള തൊഴിൽ മേഖലകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണെമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ കമ്മിഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സമൂഹത്തിൽ ഇന്ന് തുല്യ വേതനം സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് സർക്കാർ മേഖലയിലാണ്. എന്നാൽ സർക്കാർ മേഖലയിൽ സ്ത്രീകൾ കൂട്ടത്തോടെ ജോലി ചെയ്യുന്നത് സാമൂഹിക ക്ഷേമ മേഖലയിലാണ്. അംഗൻവാടികളിലും ആശാവർക്കന്മാരായും കുടുംബശ്രീകളിലും ജോലി ചെയ്യുന്നു.
അതേസമയം ഇവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ചോദിക്കുമ്പോൾ പറയുന്നത് ശമ്പളം അല്ല അവർ ചെയ്തത് സേവനമായതിനാൽ അതിനുള്ള വേതനമാണ് നൽകുന്നത് എന്നാണ്. എന്നാൽ ഈ കുറഞ്ഞ വേതന മേഖലയിൽ പുരുഷന്മാരെ ആരെയും കാണുന്നില്ല. ഈ നിലപാട് സർക്കാരുകളും മാറ്റേണ്ടതുണ്ട്.

സ്ത്രീ ജോലിക്ക് പോകുന്നത് ഗതികേടാണെന്ന് കരുതിയിരുന്ന കാരണവന്മാർ ഉണ്ടായിരുന്ന നാടാണിത്. ആ സാമൂഹിക സാഹചര്യത്തിൽ ഇപ്പോൾ മാറ്റം വന്നു. പുരുഷനൊപ്പം സ്ത്രീയും ജോലിക്ക് പോയാലേ ഇപ്പോൾ കുടുംബം പുലർത്താനാവൂ. സാഹചര്യം മാറി എങ്കിലും സർക്കാർ മേഖലയിൽ ഒഴികെ സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നില്ല. ഇവിടെ സ്ത്രീയുടെ അധ്വാനത്തെ ചെറുതായി കാണുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
സ്ത്രീ സംരക്ഷണത്തിന് ഒട്ടേറെ നിയമങ്ങളുണ്ട്. വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പീഡനങ്ങൾ തടയുന്നതിന് ആവശ്യമായ എല്ലാ നിയമവും രാജ്യത്തുണ്ട്. എന്നിട്ടും വീടുകളിൽ മാത്രമല്ല പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകൾ അപമര്യാദ നേരിടേണ്ടിവരുന്നു. നിയമങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരല്ല എന്നതാണ് കാരണം. 2005ലെ ഗാർഹിക പീഡന നിരോധന നിയമം സംബന്ധിച്ച് നിരവധി ബോധവത്കരണ ക്ലാസുകൾ വനിത കമ്മീഷൻ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ പങ്കാളിത്തം കുറവാണ്. പീഡകരിൽ 90 ശതമാനത്തോളം പുരുഷന്മാർ ആണെന്നതിനാൽ ബോധവത്കരണ ക്ലാസുകളിൽ അവരെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. അവർ കൂടി ബോധവത്കരിക്കപ്പെട്ടാലെ നിയമം പൂർണ്ണതോതിൽ നടപ്പാക്കാനാവൂ. സ്ത്രീ വിരുദ്ധമായ ചുറ്റുപാടിൽ നിന്നും അവരുടെ സാമൂഹിക പദവി മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുവരുക എന്ന ദൗത്യമാണ് വനിതാ കമ്മീഷൻ ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള പ്രചരണ പരിപാടികളുമായി കമ്മീഷൻ മുന്നോട്ടു പോകുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി അനുഷ അധ്യക്ഷയായി. തീരദേശ മേഖലയിൽ പത്താം ക്ലാസ് ഫലം വരുമ്പോൾ 90% ഉന്നത വിജയം നേടുന്നത് പെൺകുട്ടികൾ ആണെങ്കിലും ഡിഗ്രി തലത്തിലേക്ക് എത്തുമ്പോൾ അത് 20% ആയി കുറയുന്നതായി അനൂഷ പറഞ്ഞു. പെൺകുട്ടികൾ പഠനം പൂർത്തിയാക്കാൻ പോലുമാവാതെ പോകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവദാസൻ, വനിതാ കമ്മിഷൻ പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ ആർ അർച്ചന തുടങ്ങിയവർ സംസാരിച്ചു. തീരദേശ മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ. വിജുലയും ഗാർഹിക പീഡന നിരോധന നിയമം 2005 നെ കുറിച്ച് അഡ്വ: പി എം ആതിരയും ക്ലാസെടുത്തു.
ദിദ്വിന ക്യാമ്പിന്റെ ആദ്യ ദിവസമായ ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: സതീദേവിയുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവരും കിടപ്പുരോഗികൾ ഉള്ളതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. ഇവർക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങളും നൽകി. തുടർന്ന് നടന്ന ഏകോപന യോഗത്തിൽ തീരദേശ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു. രണ്ടുദിവസമായി നടന്ന ക്യാമ്പിന്റെ റിപ്പോർട്ട് വനിതാ കമ്മീഷൻ സർക്കാരിന് കൈമാറും.

Leave a Reply

Your email address will not be published.

Previous Story

ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് അനുവദിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യണം

Next Story

നഗരസഭ പരിധിയിൽ മിഴി തുറന്ന് സി സി ക്യാമറകൾ

Latest from Local News

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇല്ലം നിറച്ചടങ്ങ് ഭക്തിനിർഭരമായി

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.

വലകള്‍ക്ക് നാശമുണ്ടാക്കി കടല്‍മാക്രി ശല്യം,ആരോട് പരിഭവം പറയുമെന്നറിയാതെ മത്സ്യതൊഴിലാളികള്‍

മത്സ്യ തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കടല്‍മാക്രി (പേത്ത-പവര്‍ഫിഷ്)ശല്യമേറുന്നു. മറ്റ് മത്സ്യങ്ങളോടൊപ്പം വലയില്‍ അകപ്പെടുന്ന കടല്‍മാക്രീ കൂട്ടം,വലയില്‍ നിന്ന് പുറത്ത് കടക്കാന്‍

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്