വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനായാണ് തിരുവനന്തപുരം പന്നിയോട് സ്വദേശി ലത കഞ്ചാവുമായി എത്തിയത്.

കൈയിലുള്ള ബാഗിൽ ഒളിപ്പിച്ചാണ് ഇവർ അകത്തേക്ക് കഞ്ചാവ് എത്തിച്ചത്. ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലതയെ എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 80 ഗ്രാം എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. 

Leave a Reply

Your email address will not be published.