മത്സ്യബന്ധനത്തിനിടെ കടലിൽ തകരാറിലായ ബോട്ടിലെ 21 തൊഴിലാളികളെ രക്ഷിച്ചു

 

 

കൊയിലാണ്ടി :മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ സാങ്കേതികതകരാര്‍ കാരണം വഞ്ചിയില്‍ വെള്ളം കയറി കടലില്‍ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെയും വഞ്ചിയെയും കരയ്ക്ക് എത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ചൊവാഴ്ച രാവിലെ അഞ്ചുമണിയോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് റിസ്‌ക്യൂ ടീം സി. ഐ പി. ഷണ്മുഖൻ്റെയും ഫിഷറീസ് എ.ഡി.എഫിന്റെയും മേല്‍നോട്ടത്തില്‍ റെസ്‌ക്യൂ ടീം അംഗങ്ങളായ സി .പി . ഒ മനു തോമസ്, ഗാര്‍ഡ്മാരായ കെ .വി മിഥുന്‍, കെ. ഹമിലേഷ്, കോസ്റ്റല്‍ പോലീസ് സി .പി . ഒ ഗിഫ്റ്റ് സണ്‍, കോസ്റ്റല്‍ വാര്‍ഡന്‍ പി. കെ. ദിബീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.