മണിയൂർ പഞ്ചായത്ത് ഭരണസമതിയുടെ അനാസ്ഥക്കെതിരെ കോൺഗ്രസ്സ് ധർണ്ണ സമരം

മണിയൂർ: മണിയൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിക്ക് പൊളിച്ചിട്ട റോഡുകൾ പുനർനിർമിക്കുക. മണിയൂർ പഞ്ചായത്തിലെ റോഡുകൾ നന്നാക്കി ഗതാഗതയോഗ്യമാക്കുക, സർക്കാറിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിച്ച എം എൽ എ യും പഞ്ചായത്ത് പ്രസിഡണ്ടും ജനങ്ങളോട് മാപ്പ് പറയുക, എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണിയൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ ധർണ കെപിസിസി സെക്രട്ടറി അഡ്വ: ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു.

കൊളായി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം , സി പി വിശ്വനാഥൻ, എം കെ ഹമീദ് , ചാലിൽ അഷ്റഫ്, പി .എം .അഷ്റഫ്, കമല ആർ പണിക്കർ, ശ്രീധരൻ കോട്ടപ്പള്ളി, സി.എം.സതീശൻ എന്നിവർ സംസാരിച്ചു. കെ.കെ. ബിന്ദു, പ്രമീള ഒ.പി, ഷാജി മന്തരത്തൂർ,അരക്കണ്ടി നാരായണൻ, കെ.പി. ദിനേശൻ, മനോജൻ.കെ.പി, , മഠത്തിൽ റസാഖ്, പ്രമോദ് മൂഴിക്കൽ , റിനീഷ്.പി.കെ,,രവി.എൻ.കെ,പി.എം വേലായുധൻ, ഗീമേഷ് മങ്കര, ചിത്ര, നഫീസ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂരിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നേരെ നടപടി

Next Story

അഭയം ചേമഞ്ചേരി സർക്കാർ ഏറ്റെടുക്കണം ; കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി

Latest from Local News

മൂടാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ