മേപ്പയൂരിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് നേരെ നടപടി

കൊയിലാണ്ടി :ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിലുള്ള ഓണം സ്പെഷ്യല്‍ സ്ക്വാഡ് ചൊവാഴ്ച മേപ്പയ്യൂര്‍ ടൌണിലെ ഇരുപതോളം കടകളില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ റേഷനിംങ് ഇന്‍സ്പെക്ടര്‍മാരായ ഒ.കെ. നാരായണന്‍ ,കെ.കെ. ബിജു , എസ്.സുനില്‍ കുമാര്‍ , ശ്രീനിവാസന്‍ പുളിയുള്ളതില്‍, പി.കെ.ബൈജു, ജീവനക്കാരനായ കെ.പി. ശ്രീജിത്ത്കുമാര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.