വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങാവാൻ ‘അച്ചാർ ചലഞ്ച് ‘

/

നാദാപുരം :വയനാട് ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങാവാൻ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം തല അച്ചാർ ചലഞ്ച് ഔപചാരികമായ ഉദ്ഘാടന കർമ്മം കല്ലാച്ചി കൈരളി കോംപ്ലക്സ് പരിസരത്ത് വെച്ച് നാദാപുരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് വി. വി റിനീഷിന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി നൽകി നിവ്വഹിച്ചു.  ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഖില മര്യാട്ട്, നിയോജക മണ്ഡലം വൈസ് :പ്രസിഡന്റ്‌മാരായ അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ. കെ മുത്തലിബ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ഡോൺ. കെ തോമസ്, വരുൺ ദാസ് ഫിറോസ് ചള്ളയിൽ, ഇസ്‌ഹാഖ്. ഇ. പി, ഫയാസ്,ഷഹനാജ് തുടങ്ങിയവ പങ്കെടുത്തു.

Leave a Reply

Your email address will not be published.