അരങ്ങിൽ ജ്വാലയായ് ‘മോചനം’ 

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി വനിതാവേദി ഇ കെ ജി അനുസ്മരണ ദിനത്തിൽ അവതരിപ്പിച്ച ‘മോചനം’എന്ന ലഘു നാടകം അരങ്ങിൽ ചോദ്യങ്ങൾ ഉയർത്തി. സമകാലീക രാഷ്ടീയം ചർച്ച ചെയ്യുന്ന നാടകം രചിച്ചതും സംവിധാനം ചെയ്തതും രാഖേഷ് പുല്ലാട്ട് ആണ്. 25 മിനിറ്റ് നാടകത്തിൽ ഒരു വലിയ വിഷയം ട്രീറ്റ്‌ ചെയ്ത രീതി നന്നായിരുന്നു.

മകനെ അറസറ്റ് ചെയ്തു കൊണ്ടുപോയി രാജ്യദ്രോഹ കുറ്റം ചാർത്തി തൂക്കി കൊല്ലുന്നതും അതിനോട് ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളും ആണ് നാടകത്തിലുള്ളത്. നിറയെ മൊണ്ടാഷുകൾ നിറഞ്ഞ കാഴ്ച്ചയാണ് നാടകത്തിൽ. വിജയ വിജയൻ, പ്രസന്ന രാജൻ, സാവിത്രി മേലൂർ, ജിഷ പ്രിയം, റോസ്ന, സരസ്വതി, ശ്രീജിത്ത് മേലൂർ, എ സുരേഷ് എന്നിവർ അഭിനേതാക്കളായി. മേക്കപ്പ് – കലാ സംവിധാനം രാമചന്ദ്രൻ ഗിരിജാലയവും, സംവിധാന സാഹായം ആർ. രാധാകൃഷ്ണനും നിർവഹിച്ചു.

 

Leave a Reply

Your email address will not be published.