മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യതയെന്നാണ് പഠനം പറയുന്നത്. മണ്ണ് ഉറയ്ക്കാത്തത് കൊണ്ട് താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. 

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.തുലാമഴ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.

 

Leave a Reply

Your email address will not be published.

Previous Story

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

Next Story

സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ പ്രാക്ടീസിന് വിലക്ക്; ഡോക്ടര്‍മാരുടെ പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീകോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര