തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതരമായ പരിക്കേറ്റു.പയ്യോളി പട്ടേരി റഹീസ് (34)ആണ് തീവണ്ടിയിൽ നിന്ന് വീണത്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.മംഗളൂരു – ചെന്നൈ എക്സ്പ്രസ്സിൽ നിന്നും കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്തെ റെയിൽവേ പാതയോരത്താണ് ഇയാളെ തീവണ്ടിയിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയത്.തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഒരാൾ താഴെ വീണതായി സഹയാത്രികർ പറഞ്ഞതനുസരിച്ച് ഫയർഫോഴ്സും പോലിസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. കൊയിലാണ്ടിയിൽ അഗ്നിരക്ഷാസേന എത്തിയാണ് പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ റഹീസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ഇർഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സനൽരാജ്,ഇന്ദ്രജിത്ത്,ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.