സി.പി.എം ജില്ലാ സെക്രട്ടറി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ്സിടിച്ച് അപകടം,ആര്‍ക്കും പരിക്കില്ല

കൊയിലാണ്ടി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും,ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയുമായ കെ.കെ.ദിനേശനും സഞ്ചരിച്ച കാറിന് പിന്നില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിടിച്ചു അപകടം. തിങ്കളാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു പി.മോഹനനും ദിനേശനും. ചേമഞ്ചേരി വെറ്റിലപ്പാറയില്‍ പുതുതായി നിര്‍മ്മിച്ച സര്‍വ്വീസ് റോഡിലൂടെ വരുമ്പോള്‍ കാറിന് പിന്നില്‍ ബസ്സിടിക്കുകയായിരുന്നു. സുനില്‍ എന്നയാളാണ് കാര്‍ ഓടിച്ചത്. അപകടത്തില്‍ ഇവര്‍ക്കാര്‍ക്കും പരിക്കില്ല.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കിങ് കൊഗര്‍ എന്ന ബസ്സാണ് കാറില്‍ ഇടിച്ചത്. സര്‍വ്വീസ് റോഡില്‍ ബസ്സ് മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് നേരിയ തോതില്‍ ഗതാഗത തടസ്സമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
വേണ്ടത്ര വീതിയില്ലാത്ത സര്‍വ്വീസ് റോഡില്‍ പോലും ബസ്സുകള്‍ മറ്റ് വാഹനങ്ങളെ മറികടന്ന് ഓടുന്നത് പതിവ് കാഴ്ചയാണ്. പല സ്ഥലത്തും റോഡ് തകര്‍ന്ന് കിടപ്പാണ്. ഇതിനിടയിലൂടെയാണ് മല്‍സര ഓട്ടം.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂരിൽ സി.പി.എം കുടുംബ സംഗമം

Next Story

തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു

Latest from Local News

കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂർ മുളളമ്പത്ത് പ്രകാശൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: 16 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ (ഇ.എം.എം.ആർ.സി.) 2025 – 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട്

ഫാർമ കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം; കെപിപിഎ

മരുന്നുകളുടെ വില്പന മേഖലയിൽ ഫാർമാ കമ്പനികൾ നടത്തുന്ന അനധികൃതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏകീകൃതമായ നിയമസംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവരണമെന്ന്കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

ചെങ്ങോട്ടുകാവ് എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്