സാന്ത്വനം കടലൂർ കുവൈത്ത് സീനിയർ എക്സിക്യൂട്ടീവ് അംഗം ഹനീഫ സ്റ്റാറിന് നന്തിയിൽ സ്വീകരണം നൽകി

നന്തി ബസാർ: ദീർഘകാലത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ സാന്ത്വനം കടലൂർ കുവൈത്ത് സമിതിയുടെ സ്ഥാപക അംഗം ഹനീഫ സ്റ്റാറിന് നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയർ സ്വീകരണം നൽകി.പ്രമുഖ സാന്ത്വന പ്രവർത്തകൻ കൂടിയായ ഹനീഫ സ്റ്റാർ കഴിഞ്ഞ 43 വർഷക്കാലം കുവൈത്തിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. നന്തിയിലെ ദയ സാന്ത്വനം പാലിയേറ്റീവ് കെയറിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ മൊയ്തീൻ കോയ എൻ . കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് യോഗം ഉദ്ഘാടനം ചെയ്തു. ദയ പ്രസിഡന്റ് ടി വി അബ്ദുൽ ഗഫൂർ, സെക്രട്ടറി കെ ബഷീർ, ടി വി മുഹമ്മദ് നജീബ്, റഷീദ് മണ്ടോളി, അൻസീർ, ഇബ്രാഹിംകുട്ടി എരവത്ത്, നഫീസ മർവ , ജാസിറ ശരീഖ്, ഹൻസ എന്നിവർ പ്രസംഗിച്ചു. അംബിക പ്രകാശ് സ്വാഗതവും ശ്രീധരൻ കെ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.