എല്‍.ഐ.സിയുടെ 68 മത് വാര്‍ഷികാഘോഷം സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ 68 മത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കൊയിലാണ്ടി ബ്രാഞ്ച് ഓഫീസില്‍ നടന്ന ഇന്‍ഷുറന്‍സ് വാരാഘോഷം സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഐ.സി കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. മുതിര്‍ന്ന ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.ഫെഡറല്‍ ബാങ്ക് കൊയിലാണ്ടി ശാഖ സീനിയര്‍ മാനേജര്‍ രഞ്ജിത്ത്, പി.പി.ജയരാജന്‍,കെ.രേഖ,എന്‍.പി.സജീഷ്,എം.പി.മോഹനന്‍ ,സന്ധ്യ,പി.കെ.സദാനന്ദന്‍,പി.പി.പ്രേമ,സ്വപ്ന എന്നിവര്‍ സംസാരിച്ചു,

Leave a Reply

Your email address will not be published.